നാട്ടുവാര്‍ത്തകള്‍

യുകെയിലേക്ക് സൗജന്യ വിസ; 3000 ഡിഗ്രിക്കാര്‍ക്ക് നാളെവരെ ഭാഗ്യം പരീക്ഷിക്കാം


ഇന്ത്യ- യുകെ കരാര്‍ പ്രകാരം 3000 ഡിഗ്രിക്കാര്‍ക്ക് യുകെ രണ്ടു വര്‍ഷത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് തീരുമാനിച്ചിരുന്നു. വിസ അനുവദിച്ചു കിട്ടുന്നവര്‍ക്ക് യുകെയില്‍ വന്ന് ജോലി ചെയ്യാം. ഇതിനായി യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലെ ഫോം പൂരിപ്പിക്കുകയും അതുവഴി സെലക്ഷന്‍ പ്രോസസിനു ശേഷം ഫലം അറിയുകയും ചെയ്യാം. ഇന്നലെ ഉച്ചയ്ക്ക് 1:30 മുതല്‍ ജൂലൈ 24 ഉച്ചയ്ക്ക് 1.30 വരെയായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. 14 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിവാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. 18നും 30നും ഇടയില്‍ പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുക

പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നല്‍കേണ്ടതുണ്ട്. സൗജന്യമായി പ്രവേശിക്കാവുന്ന ഈ ബാലറ്റ് എന്‍ട്രിയില്‍ നിന്നും റാന്‍ഡമായിട്ടായിരിക്കും ആളുകളെ തെരഞ്ഞെടുക്കുക. ബാലറ്റ് അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി ഫലങ്ങള്‍ അയയ്ക്കും.

ഫലം ലഭിച്ചു കഴിഞ്ഞാല്‍, വിസയ്ക്ക് അപ്ലൈ ചെയ്യാം. ഇതിന് 319 പൗണ്ടാണ് ചാര്‍ജ്ജാവുക. യുകെയില്‍ ജീവിക്കാനുള്ള യോഗ്യതയും പണവും സാഹചര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയുടെ ഭാഗമായി 3,000 ഒഴിവുകളാണ് ഉള്ളത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. ബാലറ്റില്‍ സെലക്ഷന്‍ ലഭിച്ചാല്‍ ഇമെയില്‍ ലഭിക്കും. ആ തീയതി മുതല്‍ 90 ദിവസത്തെ സമയപരിധിയ്ക്കുള്ളിലാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക.

വിസയ്ക്ക് ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിസ അപേക്ഷാ ഫീസും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും അടയ്ക്കണം. നിങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങളും നല്‍കണം.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions