മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.റഷ്യയിലെ സെവെറോ-കുറില്‍സ്ക് മേഖലയില്‍ സുമാനിത്തിരകള്‍ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.
പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമിത്തിര ആഞ്ഞടിച്ചതായുള്ള റിപ്പോര്‍ട്ടും ഉണ്ട്. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2011-ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു.
മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് പ്രദേശത്ത് സുനാമി സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റര്‍ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നല്‍കിയിരിക്കുന്നത്.
അലാസ്കയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. ഹവായില്‍ പ്രദേശവാസികള്‍ വെള്ളവം, അവശ്യ സാധനങ്ങളും വാങ്ങാനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിറയുകയാണ്. സ്റ്റേറ്റില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സൈന്യവും, നേവിയും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരുന്നുണ്ട്.
14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇതെന്നും കരുതുന്നു. ഇതിന് മുന്‍ ജപ്പാനില്‍ 9.1 അതിഭൂകമ്പം നടന്നപ്പോള്‍ 19,747 പേരാണ് മരണപ്പെടുകയും, കാണാതാകുകയും ചെയ്തത്.