'കമ്മീഷന്‍ നിലപാട് എല്ലാം സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു'- ബെംഗളുരുവില്‍ രാഹുലിന്റെ 'വോട്ട് അധികാര്‍ റാലി
ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തത്. വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടര്‍ എങ്ങനെ പല സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ വീണ്ടും ചോദിച്ചു. ബെംഗളുരുവില്‍ നടന്ന 'വോട്ട് അധികാര്‍ റാലി'യില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഉന്നയിച്ചത്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും ആരോപിച്ച രാഹുല്‍ കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തില്‍ നടന്ന ക്രമക്കേടുകളുടേതെന്ന് ആരോപിക്കപ്പെടുന്ന വോട്ടര്‍ പട്ടിക രേഖകളും പുറത്തുവിട്ടിരുന്നു. 'മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാഹുലിന് കത്തയച്ചിരുന്നു. പേരുകള്‍ സഹിതം തെളിവ് നല്‍കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നുമാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നുമായിരുന്നു കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി.