നാട്ടുവാര്‍ത്തകള്‍

ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു

ലണ്ടന്‍: ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 281 സ്റ്റോറുകളാണ് ഇവര്‍ക്കുള്ളത്. ഇവിടങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ ജോലി ചെയ്തിരുന്നു.

കടകള്‍ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ക്ലോസിംഗ് സെയിലിനും തുടക്കമായി. ബ്രിട്ടനിലെ ഈ ആക്‌സസറീസ് ഭീമന്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു.

യുകെയിലെ തങ്ങളുടെ സ്റ്റോറുകള്‍ പതിവുപോലെ തുറന്നിരിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നവരെ വരെ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുമെന്നും കമ്പനി സ്ഥിരീകരിച്ചു. യുകെയിലും അയര്‍ലന്‍ഡിലുമായി ക്ലെയേഴ്‌സിന് ആകെ 306 സ്റ്റോറുകളുണ്ട്, കൂടാതെ അടുത്തിടെ വില്‍പ്പന ഇടിഞ്ഞത് ശൃംഖലക്ക് വലിയ തോതിലുള്ള തിരിച്ചടിയായി മാറിയിരുന്നു.

1961 ല്‍ സ്ഥാപിക്കപ്പെട്ട ഈ യു.എസ് റീട്ടെയിലറിന് കാനഡ, യുകെ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും സ്റ്റോറുകളുണ്ട്. യുഎസ് ആസ്ഥാനമായുള്ള ക്ലെയേഴ്‌സ് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച ഡെലവെയറിലെ ഒരു കോടതിയില്‍ പാപ്പരായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

2018 ലാണ് കമ്പനി ഇത്തരത്തില്‍ ഒരു നീക്കം ആരംഭിച്ചത്. ജര്‍മ്മനിയിലും ഓസ്ട്രിയയിലും ഇത്തരത്തിലുള്ള പ്രത്യേക നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. യുകെയില്‍ 281 സ്റ്റോറുകള്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലായി 2,750 സ്റ്റോറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions