ചരമം

അരുവിത്തുറ സ്വദേശിയായ ഡോക്ടര്‍ പെരുമ്പാവൂരില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍


വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രി സര്‍ജിക്കല്‍ ഐസിയുവിലെ അനസ്തെറ്റിസ്റ്റ് കോട്ടയം അരുവിത്തുറ ചിറക്കര വീട്ടില്‍ വിജയകുമാറിന്റെ മകള്‍ ഡോ.മീനാക്ഷി വിജയകുമാര്‍ (35) ആണ് മരിച്ചത്. 2 വര്‍ഷമായി ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല.

ഫ്ലാറ്റിലെ താമസക്കാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions