വിദേശം

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ബാലന്റെ തലയെറിഞ്ഞ് പൊട്ടിച്ചു; കുട്ടിയ്ക്ക് ഗുരുതര പരിക്ക്

അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം.കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. 15 വയസുകാരനാണ് പ്രതി. കോര്‍ക്ക് കൗണ്ടിയില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകളോട് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈയടുത്താണ് ഇന്ത്യന്‍ വംശജര്‍ അയര്‍ലന്‍ഡില്‍ വംശീയ ആക്രമണങ്ങള്‍ക്ക് വിധേയരാകാന്‍ തുടങ്ങിയത്. നിരന്തരം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തര സുരക്ഷാ ഉപദേശം നല്‍കിയത്. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ഒഴിവാക്കാനും ഉയര്‍ന്ന ജാഗ്രത പാലിക്കാനും അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.

ആക്രമണങ്ങളെ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അപലപിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ ഡബ്ലിനിലെ ഫാംലീയില്‍ നടത്താനിരുന്ന വാര്‍ഷിക ഇന്ത്യന്‍ ദിനാഘോഷം പോലും മാറ്റിവച്ചിരുന്നു.

  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions