അസോസിയേഷന്‍

യുക്മ കേരളപൂരം വള്ളംകളി 2025; ലോഗോ മത്സരത്തില്‍ കീത്ത്‌ലിയിലെ ലിജോ ലാസര്‍ വിജയി

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തില്‍ വെസ്റ്റ് യോര്‍ക്ക്ഷയര്‍ കീത്ത്‌ലി മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ലിജോ ലാസര്‍ വിജയിയായി. ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും ലിജോ ഡിസൈന്‍ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.

നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ നിന്നാണ് ലിജോ ലാസറിന്റെ ലോഗോ യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തില്‍ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ - തെരേസാസ് 'ഓണച്ചന്തം' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്', വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന തെയ്യം, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജജ് - 07403312250.

  • ഐഒസി യുകെ കേരള ചാപ്റ്റര്‍ സറേ റീജിയന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു; ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച
  • മന്ത്രി റോഷി അഗസ്റ്റിന്‍ യുകെയില്‍; ആദ്യ പരിപാടി ലെസ്റ്ററില്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions