Don't Miss

ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!


പുകവലി ശീലത്തിന് പകരം വെയ്പ്പ് ഉപയോഗിക്കുന്നവര്‍ പിന്നീട് കടുത്ത പുകവലി ശീലത്തിന് അടിമകളാകുമെന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരക്കാര്‍ പുകവലി തുടങ്ങുന്നതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അതായത് ഇ സിഗരറ്റുകള്‍ പുകവലിക്കാര്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ആണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. യോര്‍ക്ക് സര്‍വകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോള്‍ഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ യുവാക്കള്‍ക്ക് വെയ്പ്പുകളുടെ വില്‍പ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നയങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

യുവാക്കളുടെ പുകവലി ശീലവും മറ്റ് ദോഷകരമായ പെരുമാറ്റങ്ങളുമായി ശക്തമായ ബന്ധമുള്ളതിനാല്‍ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഈ പഠനം കാണിച്ചു തരുന്നതായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ. റോണി ച്യൂങ് പറഞ്ഞു. ലോകമെമ്പാടും കുട്ടികള്‍ വെയ്പ്പിംഗ് ചെയ്യുന്നതിന്റെ വര്‍ദ്ധനവ് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുമ്പ് പറഞ്ഞിരുന്നു.

ബ്രിട്ടനിലെ 11 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 20% പേര്‍ വെയ്പ്പിംഗ് ഉപയോഗിക്കുന്നതായാണ് ഈ വര്‍ഷം ആക്ഷന്‍ ഓണ്‍ സ്മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത് സമാഹരിച്ച കണക്കുകള്‍ കാണിക്കുന്നത്. അതായത് 2020 മായി താരതമ്യം ചെയ്യുമ്പോള്‍ വെയ്പ്പിംഗ് ഉപയോഗിക്കുന്നവരുടെ അളവ് മൂന്നിരട്ടിയായി കൂടി .

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions