അസോസിയേഷന്‍

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം 2025 ന് നാടന്‍ പാട്ടിന്റെ ഈണം പകരാന്‍ ചിലമ്പ് ഫോക് ബാന്‍ഡ് യുകെ

ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം കാണികള്‍ക്ക് നാടന്‍പാട്ടിന്റെ ഈണം പകര്‍ന്ന് നല്‍കുവാന്‍ മലയാളി യുവഗായകരുടെ ഒരു പുതിയ ബാന്‍ഡ് ആഗസ്റ്റ് 30 ശനിയാഴ്ച മാന്‍വേഴ്‌സ് തടാകക്കരയില്‍ അരങ്ങേറുകയാണ്. മലയാളിയുടെ മണ്‍മറഞ്ഞു പോയ നാട്ടീണങ്ങളെ പുതുമയുടെ അഭിരുചിയ്ക്കനുസരിച്ചു നിങ്ങളുടെ മുന്നിലേയ്ക്ക് എത്തിയ്ക്കുവാന്‍ ചിലമ്പ് UK folk ബാന്‍ഡ് എത്തുകയാണ്...UK യിലെ ആദ്യത്തെ നാടന്‍ പാട്ട് സംഘം.

കത്തിയെരിയുന്ന പ്രകൃതിയോട് മല്ലടിച്ചു ജീവിച്ച നമ്മളുടെ പൂര്‍വികരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിക്ഷേധത്തിന്റെയും വരികളും സംഗീതവുമാണ് നാടന്‍ പാട്ടുകള്‍.ഞാറ്റുപാട്ടും ഓണപ്പാട്ടും പുള്ളുവന്‍ പാട്ടും പൂതപ്പാട്ടും അങ്ങനെ എത്ര എത്ര പാട്ടുകള്‍..കാലത്തിന്റെ മാറ്റത്തിനനുസരിച്ചു നാടന്‍ പാട്ടുകളും മാറി.എഴുതപ്പെടാതെ വായ്‌മൊഴികളായി കൈമാറി വന്ന പാട്ടുകള്‍ ഇന്ന് എഴുത്ത് പാട്ടുകളായി മാറി. മലയാളിയുടെ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്ന കുറെ അധികം പാട്ടുകളുമായി യുകെയിലെ മലയാളി മനസ്സുകളില്‍ സംഗീതം നിറയ്ക്കുവാന്‍ പുതിയ താളമേള സംവിധാനങ്ങളുമായി ചിലമ്പ് നിങ്ങളിലേക്ക്.....

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കീത്തിലിയിലെയും സമീപപ്രദേശങ്ങളിലേയും കൂട്ടുകാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ കൂട്ടായ്മ യിലെ ശ്രീജേഷ് നേതൃത്വം നല്‍കുന്ന സംഘത്തിലെ അംഗങ്ങള്‍ ആദര്‍ശ് , ഉണ്ണി, ജോയല്‍, ഷൈജു, യദു,സരിത, ദൃശ്യ, ശില്പ, സ്വാതി, അഭനീന്ത്രനാഥ്, അനുരാഗ്, ജോയ്‌സി, വിപിന്‍, ചിപ്പി, ലിന്റോ, സെബാസ്റ്റ്യന്‍, രഹേഷ്, അഞ്ചു എന്നിവരാണ്. ഒപ്പം എന്തിനും കൂട്ടുനില്‍ക്കുന്ന ഒത്തിരി സുഹൃത്തുക്കളും ഉണ്ടെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത.

വരുന്ന ആഗസ്റ്റ് 30 ശനിയാഴ്ച UUKMA കേരളാപൂരം വള്ളം കളി ദിനത്തില്‍ ചിലമ്പ് ഫോക് ബാന്‍ഡിന്റെ കൂടെയാടാന്‍ ഓരോരുത്തരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions