അസോസിയേഷന്‍

വാട്ഫോര്‍ഡ് 'കെ സി എഫ്' പത്താമത് വാര്‍ഷികവും, ഓണാഘോഷവും ശനിയാഴ്ച; ജോമോന്‍ മാമ്മുട്ടില്‍ വിശിഷ്ടാതിഥി

വാട്ഫോര്‍ഡ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയുമായ കെസിഎഫ് നേതൃത്വം നല്‍കുന്ന ഓണാഘോഷം സെപ്തംബര്‍ 6 ന് ശനിയാഴ്ച്ച വിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷതോടൊപ്പം കെസിഎഫിന്റെ പത്താം വാര്‍ഷികവും ഹോളിവെല്‍ ഹാളില്‍ വെച്ചാണ് സംയുക്തമായി നടത്തുക.

പ്രമുഖ സംഗീത ബ്രാന്‍ഡായ 7 ബീറ്റ്‌സിന്റെ മുഖ്യ സംഘാടകനും, അനുഗ്രഹീത ഗായകനും, സാമൂഹ്യ-ആത്മീയ-സാംസ്‌കാരിക- ചാരിറ്റി രംഗങ്ങളില്‍ യു കെ യില്‍ ശ്രദ്ധേയനുമായ ജോമോന്‍ മാമ്മൂട്ടില്‍ കെസിഎഫ് ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കുചേരും.

ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയില്‍ 23 ഇനം വിഭവങ്ങള്‍ ആവും തൂശനിലയില്‍ വിളമ്പുക. രണ്ടു തരം പായസവും ഉണ്ടായിരിക്കും.

'കെസിഎഫ് തിരുവോണം 2025 ' ആഘോഷത്തെ വര്‍ണ്ണാഭമാക്കുവാന്‍ ചെണ്ടമേളം, തിരുവതിര,മോഹിനിയാട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എന്‍ സിങ്ങേഴ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം

നൃത്തനൃത്യങ്ങളും, കോമഡി സ്‌കിറ്റുകളും, ഡിജെയും ആകര്‍ഷകങ്ങളായ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാവും.

വാട്ഫോര്‍ഡ് മലയാളികളുടെ സൗഹൃദവേദിയായ കെസിഎഫ്‌ന്റെ തിരുവോണ ആഘോഷവും, കലാപരിപാടികളും, ഗംഭീര ഓണസദ്യയും ആസ്വദിക്കുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം ഉറപ്പാക്കുവാന്‍ മുന്‍കൂട്ടി തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യേണ്ടതാണ്.

കെസിഎഫിന്റെ ജൈത്രയാത്രയുടെ പത്താമത് വാര്‍ഷികത്തിന്റെയും, ഓണാഘോഷത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ സുരജ് കൃഷ്ണന്‍, കോഡിനെറ്റര്‍മാരായ ജെബിറ്റി,ഷെറിന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സണ്ണിമോന്‍ 07727993229,

ജെയിസണ്‍ - 07897327523,

സിബി - 07886749305


Venue:Holywell Community Centre,Watford,Chaffinch Ln,

WD18 9QD

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions