നാട്ടുവാര്‍ത്തകള്‍

വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ലാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ; ഓഫര്‍ ഇന്ന് മുതല്‍

ഇന്ത്യയില്‍ നിന്നു യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ'സെയിലുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്നു യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയാണു പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ അവതരിപ്പിച്ചത്. ഇന്നു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. ഫ്ലൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവു നേടാം. വണ്‍ ഇന്ത്യ ഫെയര്‍ സെയിലിന്റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ നിന്നു യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ക്ക് ഒരേ നിരക്കാകും.

ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസില്‍ 47,000 രൂപയാണു നിരക്ക്. പ്രീമിയം ഇക്കണോമിക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണു നിരക്ക്. ലണ്ടനിലേക്കു 49,999 രൂപയുടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ലഭിക്കും. പ്രീമിയം ഇക്കണോമിക് 89,999 രൂപ, ബിസിനസ് ക്ലാസിന് 1,69,999 രൂപ എന്നിങ്ങനെയാണു നിരക്കുകള്‍.

ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി തീയതി മാറ്റാന്‍ അവസരമുണ്ട്. തീയതി മാറിയാലും അധികച്ചെലവില്ലാതെ ടിക്കറ്റ് മാറ്റാം. മഹാരാജാ ക്ലബ് അംഗങ്ങള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഇല്ലാതെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവില്‍ യൂറോപ്പിലെ 10 കേന്ദ്രങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ നടത്തുന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions