വിദേശം

വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്

വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത ഓസ്‌ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഭവിക്കണം എന്നാണ് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിട്ടത്. 2023 ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2056ല്‍ ആയിരിക്കും ഇനി എറിന് ജയിലിന് പുറത്ത് ഇറങ്ങാന്‍ ആവുക.

മൂന്ന് തവണയായി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ എറിന്‍ പാറ്റേഴ്‌സണ്‍ ശ്രമിച്ചതായും മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ നിരപരാധിയാണ് താനെന്നായിരുന്നു എറിന്റെ വാദം.ഭക്ഷ്യവിഷബാധയേറ്റുള്ള സംഭവമെന്ന് തുടക്കത്തില്‍ തോന്നിയ സംഭവം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

എറിന്റെ മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയമാണ് വിഷബാധയേറ്റ് മരിച്ചത്. വിരുന്നിന് മുന്‍ ഭര്‍ത്താവിനേയും എറിന്‍ ക്ഷണിച്ചിരുന്നുവെങ്കിലും ഇയാള്‍ അവസാന നിമിഷം എത്താനാവില്ലെന്ന് എറിനെ അറിയിക്കുകയായിരുന്നു. രണ്ട് തവണ നേരത്തെ എറിന്‍ മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്‌സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ഭര്‍തൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും ബീഫും വിഷക്കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്.

ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിഥികള്‍ അസുഖബാധിതരായി. കൂണില്‍ നിന്നുള്ള വിഷബാധയേറ്റവരില്‍ ഒരാള്‍ മൂന്ന് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ടത്. മരണ തൊപ്പി കൂണ്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ വിഷക്കൂണാണ് ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവത്തില്‍ 49കാരി ഉപയോഗിച്ചത്. 70കാരിയായ മുന്‍ ഭര്‍തൃമാതാവ് ഗെയില്‍, മുന്‍ ഭര്‍തൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions