സിനിമ

കമല്‍ ഹാസന്റെ എല്ലാ ചിത്രങ്ങളിലും ചുംബന രംഗങ്ങള്‍; ഞാന്‍ കാണാറില്ല- മോഹിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായകരുടെ ജോഡിയായി അഭിനയിച്ചിട്ടുള്ള നായികയാണ് മോഹിനി. വിജയ്ക്കും രജനികാന്തിനുമൊപ്പം സിനിമകള്‍ വന്നിരുന്നെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതൊരു വലിയ നഷ്ടമാണെന്നും മോഹിനി പറഞ്ഞു. എന്നാല്‍ കമല്‍ ഹാസന്‍ സിനിമകള്‍ തനിക്ക് ഇഷ്ടമല്ലെന്നും വാരണം ആയിരം സിനിമയിലെ വേഷം നഷ്ടമായെന്നും മോഹിനി പറഞ്ഞു. 'അവള്‍ വികടന്' നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്‌യുടെ കൂടെയും. 'കോയമ്പത്തൂര്‍ മാപ്പിളൈ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ ആ സിനിമയില്‍ ഷോര്‍ട്ട്സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാന്‍ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ വാരണം ആയിരം സിനിമയിലെ സിമ്രാന്‍ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാന്‍ പറ്റിയില്ല.

ഞാന്‍ അഭിനയിക്കുന്നില്ലെന്ന് അപ്പോഴേക്കും ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു. ഇത് വാരണം ആയിരം സിനിമയുടെ സംവിധായകന്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. നിങ്ങളെ കാസറ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന്. പക്ഷെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും നിങ്ങള്‍ അഭിനയിക്കുന്നില്ലെന്ന് പലരും പറഞ്ഞുവെന്ന്,' മോഹിനി പറഞ്ഞു.

കമല്‍ഹാസന്‍ സിനിമകള്‍ കാണാന്‍ തനിക്ക് ഇഷ്ടമല്ലെന്നും മോഹിനി പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് തനിക്ക് കമല്‍ഹാസന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ രജനികാന്തിന്റെ സിനിമകള്‍ കാണാന്‍ താല്‍പര്യം എന്നും മോഹിനി പറഞ്ഞു. ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions