ബെഡ്‌ഫോര്‍ഡ്: കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, മലബാര്‍ പ്രദേശങ്ങളില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ മൂന്ന് തലമുറകളുടെ കുടുംബസംഗമം ബെഡ്‌ഫോര്‍ഡ് ക്രൈസ്റ്റ് കിങ് പാരിഷ് ഹാളില്‍ വെച്ച് ശനിയാഴ്ച രാവിലെ 09.30 മുതല്‍ വൈകീട്ട് 05.30 വരെ നടത്തപ്പെടുന്നു.
കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും കുടുംബത്തിന്റെ മഹിമയും മാഹാത്മ്യവും പാരമ്പര്യങ്ങളും നിലനിര്‍ത്തുവാനും യുവ തലമുറയ്ക്ക് കൈമാറുന്നതിനും കുടുംബബന്ധങ്ങളുടെ ശക്തിയും കൂട്ടായ്മയും മനസിലാക്കുവാനും ഇതുപോലെയുള്ള കുടുംബയോഗങ്ങള്‍ പ്രയോജനപ്രദമായിരിക്കുമെന്ന് കുടുംബ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന യോഗം വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്നവര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. സീനിയര്‍ മെമ്പേഴ്‌സിനെ ആദരിക്കുന്ന ചടങ്ങും നടത്തുന്നതാണ്. ഇത് പുതുതലമുറയ്ക്ക് കൂടുതല്‍ ആവേശം പകരുകയും ചെയ്യും. പരിപാടികളിലേയ്ക്ക് യുകെയില്‍ ഉള്ള മുഴുവന്‍ കുഞ്ചറക്കാട്ട് കുടുംബക്കാരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു ലണ്ടന്‍: 07415974051
സാബിച്ചന്‍ ബെഡ്‌ഫോര്‍ഡ്: 07545143061
സ്ഥലത്തിന്റെ വിലാസം
Christ the King Parish Hall, Harrowden Road, Bedford, MK42 O SP