സിനിമ

മഞ്ഞുരുകി; 'കാന്താര 2' വിലക്ക് നീക്കി 'ഫിയോക്ക്', ചിത്രം ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്

'കാന്താര' സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്ക്' പിന്‍വലിച്ചു.

ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.

2022ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി അഭിനയിച്ചു വന്‍ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി റിലീസ് ചെയ്യും.

  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions