ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ഇപ്‌സ്വിച്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഇന്ന് (ശനി) ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 6 വരെ ഇപ്‌സ്വിച്ച് സെന്റ് മേരി മഗ്ദലന്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന ഓണാഘോഷം ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷനല്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. യുക്മ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണസദ്യയും കലാകായിക മത്സരങ്ങളും സൗഹൃദ വടംവലി മത്സരവും ഉണ്ടായിരിക്കും. കൂടാതെ 'ഓണം കേരളത്തിന്റെ ദേശീയ ആഘോഷം' എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏവരെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി യുകെ ഇപ്‌സ്വിച്ച് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'കേരള ബാലജന സഖ്യം' രൂപീകരിക്കുന്നു
കുട്ടികളുടെ കലാ - കായിക - പഠന കഴിവുകളെയും വായനാ ശീലങ്ങളെ പരിഭോഷിപ്പിക്കുന്നതിനും ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ടിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായി 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ കുട്ടികള്‍ക്കായി ഒരു കൂട്ടായ്മ അഭികാമ്യമാണ്. ഐ ഒ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയ യൂണിറ്റ് / റീജിയനുകളുടെ നേതൃത്വത്തില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കും 'കേരള ബാലജനസഖ്യം' എന്ന പേരില്‍ കുട്ടികളുടെ കൂട്ടായ്മ ആരംഭിക്കുന്നത്. 6 വയസ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.
അതികം വൈകാതെ 'യുവജനോത്സവം' മാതൃകയില്‍ 'കേരള ബാലജനസംഖ്യ'ത്തിന്റെ നേതൃത്വത്തില്‍ മത്സരാടിസ്ഥാനയത്തില്‍ വിപുലമായ കലാമേളകള്‍ സംഘടിപ്പിക്കുന്നതായിരിക്കും. നവംബര്‍ 14 ശിശു ദിനത്തോടനുബന്ധിച്ച് 'കേരള ബാലജനസഖ്യം' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. ഐ ഒ സി (യു കെ) നാഷണല്‍ പ്രസിഡന്റ് ശ്രീ. കമല്‍ ദലിവാല്‍ ഈ ഉദ്യത്തിന് സകല പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുട്ടികളുടെ കൊച്ചു കൊച്ചു കഴിവുകള്‍ മുളയിലേ കണ്ടെത്തി പ്രോത്സാഹനങ്ങള്‍ നല്‍കി അവ പരിഭോഷിപ്പിക്കുന്നതിനും അതിനുള്ള സഹായങ്ങള്‍ അവര്‍ക്ക് ക്രമീകരിക്കുന്നതിനും ഈ ഉദ്യമം സഹായകമാകും. കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കുന്നതിനും നേതൃത്വ ഗുണം ചൊട്ടയിലേ വളര്‍ത്തുന്നതിനും ഒരു പരിധി വരെ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ സഹായകമാകും.'കേരള ബാലജനസഖ്യം' രൂപീകരിക്കാന്‍ തത്പര്യമുള്ള യൂണിറ്റ് / റീജിയനുകള്‍ ശിശു ദിനത്തോടനുബന്ധിച്ചു അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.