നാട്ടുവാര്‍ത്തകള്‍

കൊല്ലം സ്വദേശിനിയ്ക്ക് 2.2 മില്യണ്‍ പൗണ്ടിന്റെ യുകെ ഫെലോഷിപ്

കൊല്ലം കിഴക്കനേല സ്വദേശിനി ആരതി റാമിനു 2.2 മില്യണ്‍ പൗണ്ടിന്റെ (26.38 കോടി രൂപ) യുകെ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ ഫ്യൂച്ചര്‍ ലീഡേഴ്സ് ഫെലോഷിപ്. വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു 4 വര്‍ഷത്തേക്ക് തുക ലഭിക്കും.

സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച ആരതി 2020ല്‍ മേരി ക്യൂറി ഫെലോഷിപ്പും (2.70 കോടി രൂപ) നേടിയിരുന്നു. യുകെ ബ്രാഡ്ഫഡ് സര്‍വകലാശാലയില്‍ ലൈഫ് സയന്‍സ് അസിസ്റ്റന്റ് പ്രഫസറാണ് ആരതി റാം. പാരിപ്പള്ളി കിഴക്കനേല അയോധ്യയില്‍ റിട്ട. സുബേദാര്‍ മേജര്‍ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളാണ്.

കിഴക്കനേല ഗവ. എല്‍പി സ്കൂള്‍, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ പഠനം. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ഫിസിക്സ്, കുസാറ്റില്‍ നിന്ന് എംഫില്‍,‍ സൗത്ത് കൊറിയയില്‍ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് യുകെയില്‍ എത്തിയത്.

ഭര്‍ത്താവ് അഭീഷ് രാജന്‍ ഉണ്ണിത്താന്‍ ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ ലക്ചററാണ്. മകള്‍ ആരുഷി.

ചിത്രം bradford.ac.uk എന്ന വെബ്സൈറ്റില്‍ നിന്ന്

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions