നാട്ടുവാര്‍ത്തകള്‍

സൈബര്‍ ആക്രമണം; നടി റിനി ആന്‍ ജോര്‍ജിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊച്ചി: കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തത്. ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, യൂട്യൂബര്‍ ഷാജന്‍ സ്കറിയ, വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പൊലീസിന് കൈമാറിയത്.

മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്‌പി, മുനമ്പം ഡിവൈഎസ്‌പി എന്നിവര്‍ക്കും നടി പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെ തുടര്‍ന്നാണ് നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്.

പൊള്ളേണ്ടവര്‍ക്ക് പൊള്ളിയതിന്റെ തെളിവാണ് തനിക്കെതിരെയുള്ള സെെബര്‍ ആക്രമണമെന്നാണ് പരാതി നല്‍കിയതിനുശേഷം റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചത്. സെെബര്‍ ആക്രമണങ്ങള്‍ ഭയന്നാണ് ഇരകള്‍ മൊഴി കൊടുക്കാന്‍ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്നും നടി വ്യക്തമാക്കിയിരുന്നു.

'രൂക്ഷമായ സെെബര്‍ ആക്രണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സെെബര്‍ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും സെെബര്‍ പൊലീസിനും പരാതി നല്‍കി. സെെബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളടക്കം പരാതിയില്‍ ഉണ്ട്. അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. അനാവശ്യമായി കമന്റ് ഇടുന്നവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം.

ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കണം. അവര്‍ക്ക് പൊള്ളുന്നതുകൊണ്ടാണല്ലോ ആക്രമണം നടത്തുന്നത്. കമന്റ് ഇടുന്നവരെയും വീഡിയോ ഇടുന്നവരെയും മാത്രമല്ല കണ്ടുപിടിക്കേണ്ടത്. അവരുടെ പിന്നില്‍ ചരടുവലിക്കുന്നവരെയും കണ്ടുപിടിക്കണം. സിനിമാ മേഖലയില്‍ ഉള്ളവരുടെ വീഡിയോ പോലും ഉപയോഗിച്ച് ഇത്തരം സെെബര്‍ ആക്രമണം നടത്തുന്നുണ്ട്. എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കെതിരെയും സെെബര്‍ ആക്രമണം നടത്തുന്നുണ്ട്- റിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions