നാട്ടുവാര്‍ത്തകള്‍

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഇനി രണ്ട് സ്ലാബുകള്‍, അവശ്യ വസ്തുക്കള്‍ക്ക് വില കുറയും

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോള്‍ ജനങ്ങള്‍ക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാല്‍, പനീര്‍ മുതല്‍ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകള്‍ക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകള്‍ ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകള്‍ ഇന്നു മുതല്‍ പഴങ്കഥയാവുകയാണ്. ഇനി മുതല്‍ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകള്‍. പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നല്‍കുന്ന വിവരമാണ്. നെയ് മുതല്‍ പനീര്‍ വരെ 700 ഉത്പന്നങ്ങള്‍ക്ക് വില കുറച്ചെന്ന് അമുല്‍ അറിയിച്ചു.

തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്‌ക്കറ്റിനും ഐസ്‌ക്രീമിനും ചോക്ലേറ്റിനും കോണ്‍ഫ്‌ലേക്‌സിനും മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കുറയും. 18ശതമാനം സ്ലാബില്‍ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും ഇല്‌ക്ട്രോണിക് ഉത്പ്പന്നങ്ങള്‍ക്കും വലിയതോതില്‍ വിലകുറയും. സോണിയും സാംസങ്ങും എല്‍ജിയും ഉള്‍പ്പടെയുള്ള മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു.

കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവര്‍ക്ക് ആശ്വാസമാകും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ചെലവ് കുറയും.

സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങള്‍ക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വര്‍ദ്ധിക്കുക. 40 ശതമാനം സിന്‍ ടാക്‌സ് ആണ് ലഹരി വസ്തുക്കള്‍ക്കു മുകളില്‍ ചുമത്തുക. ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions