അസോസിയേഷന്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ചിങ്ങനിലാവ് 2025' 27ന്

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - യുടെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബര്‍ 27, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.

ബോള്‍ട്ടനിലെ ഫാന്‍വര്‍ത്ത് ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രവേശന ഫീസായി ഒരാള്‍ക്ക് £15 പൗണ്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കോമഡി രംഗത്തെ പ്രതിഭ കലാഭവന്‍ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കോമഡി & മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോ' പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകള്‍.

ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍

താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.



ഓണസദ്യ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനയുള്ള ഫോം ചുവടെ ചേര്‍ത്തിട്ടുണ്ട്.

ബി എം എ ഓണാഘോഷ രജിസ്‌ട്രേഷന്‍ ഫോം:


https://forms.gle/rPW2U4HR5oAd5GrMA



ബി എം എ ഓണാഘോഷ വേദി:


Trinity Church Hall

Market St Farnworth

Bolton BL4 8EX


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷൈനു ക്ലെയര്‍ മാത്യൂസ് (പ്രസിഡന്റ്): 07872514619

റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): 07776646163

ടോം ജോസഫ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ & ട്രഷറര്‍): 07862380730

ജിസി സോണി (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 07789680443



  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions