അസോസിയേഷന്‍

ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ സംഘടിപ്പിക്കുന്ന 'കാമാഖ്യാ സാരി-ശാസ്ത്ര' സ്വിന്‍ഡനില്‍

ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ നടത്തുന്ന 'കാമാഖ്യാ സാരി-ശാസ്ത്ര' മേളയ്ക്കായി സ്വിന്‍ഡന്‍ പട്ടണം ഒരുങ്ങുന്നു. ഏവര്‍ക്കും സൗജന്യ പ്രവേശനം ഏര്‍പ്പെടുത്തിയിരിക്കുന്ന മേളയില്‍ യുക്മ നാഷണല്‍ അധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍, യുകെ ഫാഷന്‍ ലോകത്തെ പ്രമുഖനായ കമല്‍ മാണിക്കത്ത്, യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധീരി, ലേബര്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് കൗണ്‍സിലര്‍ രവി വെങ്കടേഷ്, വില്‍റ്റ്ഷയറിലെ മുന്‍ ഹൈഷെരിഫ് പ്രദീപ് ഭരദ്വാജ്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കൗണ്‍സിലര്‍ സുരേഷ് ഗട്ടാപ്പൂര്‍ തുടങ്ങി പല പ്രമുഖരും വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നതാണ്.

സെപ്തംബര്‍ 27 ശനിയാഴ്ച്ച സ്വിന്‍ഡനിലെ സ്റ്റോ എവേയ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ മുന്‍നിറുത്തി കാമാഖ്യ സാരീസ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും സാരീ-മ്യൂസ് യുകെ 2025, കാമാഖ്യ റീല്‍ ക്വീന്‍ അവാര്‍ഡ് എന്നിവയും വിതരണം ചെയ്യുന്നതാണ്. കമല്‍ മാണിക്കത്ത് നയിക്കുന്ന സാരി-ശാസ്ത്ര റാംപ് വാക് വര്‍ക്ക്‌ഷോപ്പും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്വിന്‍ഡനിലെ മ്യുസിക് മന്ത്ര ബാന്റ് അവതരിപ്പിക്കുന്ന അണ്‍പ്ലഗ്ഗ്ഡ് സംഗീത പരിപാടിയോടെ അവസാനിക്കുന്ന മേള, വസ്ത്രങ്ങളും, ആഭരണങ്ങളും, അലങ്കാരവസ്തുക്കളും, വിവിധ വിഭവങ്ങളും ഉള്‍പ്പെടെയുള്ള നിരവധി സ്റ്റാളുകള്‍ക്കും വേദിയാകും. കാമാഖ്യയുടെ ദുര്‍ഗാപൂജാ സ്‌പെഷ്യല്‍ സാരി കളക്ഷനും മേളയില്‍ പ്രദര്ശിപ്പിക്കപ്പെടും.

മലയാളത്തിലെ സംസ്ഥാന സിനിമ അവാര്‍ഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യമാണ് കാമാഖ്യാ സാരി ശാസ്ത്രയുടെ സ്രഷ്ടാവ്. പ്രമുഖ നടിയും ഗായികയുമായ രമ്യ നമ്പീശന്‍, പ്രമുഖ നടികളായ അശ്വതി ബി, റെയ്ന രാധാകൃഷ്ണന്‍, യുക്മ നാഷണല്‍ ഭാരവാഹി റെയ്മോള്‍ നിധീരി എന്നിവരടങ്ങുന്ന ജ്യൂറിയാണ് കാമാഖ്യ സാരി മ്യൂസ് വിജയിയെയും മറ്റ് അവാര്‍ഡ് ജേതാക്കളെയും തിരഞ്ഞെടുത്തത്. യുകെ ഇതുവരെ കാണാത്ത വേറിട്ട അനുഭവമായിരിക്കും കാമാഖ്യ സാരി-ശാസ്ത്ര മേള. UK ലെ പ്രമുഖ സ്ഥാപനങ്ങള്‍ ആയ Tutorwaves, Lifeline Protect, Thekkans, AG Productions, BetterFrames, Music Mantra എന്നിവരാണ് ഈ പരിപാടിയുടെ sponsors.

Address:

Stoweaway Community Centre

Wichelstowe

Swindon

SN1 7AG

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions