അസോസിയേഷന്‍

നോര്‍ക്ക ഗ്ലോബല്‍ പ്രൊഫഷണല്‍ ആന്‍ഡ് ബിസിനെസ്സ് ലീഡര്‍ഷിപ്പ് മീറ്റിംഗില്‍ ഷൈനു ക്ലെയര്‍ മാത്യൂസും, ഷെഫ് ജോമോനും

ലണ്ടന്‍: കേരളാ ഗവണ്മെന്റിന്റെ പ്രവാസികളുടെ ഉന്നമനത്തിനും, ആവശ്യങ്ങള്‍ക്കും സഹായമായി രൂപം കൊടുത്ത നോര്‍ക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ പ്രൊഫഷണല്‍ ആന്‍ഡ് ബിസിനെസ്സ് ലീഡര്‍ഷിപ്പ് മീറ്റിംഗില്‍ യു കെ യില്‍ നിന്നും ഷൈനു ക്ലെയര്‍ മാത്യൂസും, ഷെഫ് ജോമോനും പങ്കു ചേരും. ആഗോള തലത്തില്‍ ബിസിനെസ്സ് -മാനേജ്‌മെന്റ്- പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗില്‍ പങ്കുചേരുക. സെപ്തംബര്‍ 27 ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ മീറ്റിങ്ങില്‍ കേരളാ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.

കേരളത്തിലും, യുകെയിലും, ഗള്‍ഫിലും അറിയപ്പെടുന്ന വ്യക്തിത്വമായ ഷൈനു ക്ലെയര്‍ മാത്യൂസ് നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - കേരള ചാപ്റ്ററിന്റെ പ്രസിഡന്റാണ്. സമര്‍പ്പിതയായ ഒരു ജീവകാരുണ്യ പ്രവര്‍ത്തകയും യുകെ, ദുബായ്, കേരളം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, നഴ്‌സിംഗ് ഹോമുകള്‍ ഉള്‍പ്പെടെ സംരംഭങ്ങളുള്ള ഒരു ബിസിനസുകാരിയുമാണ് ഷൈനു. തന്റെ മികച്ച പ്രവര്‍ത്തന പരിചയവും, സംരംഭക എന്ന നിലയിലുള്ള അറിവും ക്രോഡീകരിച്ച് ഏറ്റവും മികച്ച പരിചരണവും, സന്തോഷകരവും, മികവുറ്റതുമായ സൗകര്യങ്ങളോടു കൂടിയ വാര്‍ദ്ധക്യ ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റ് യോഗത്തില്‍ ഷൈനു അവതരിപ്പിക്കും.

ആഗോളതലത്തില്‍ ശ്രദ്ധേയനായ പാചക വിദഗ്ധന്‍ ഷെഫ് ജോമോന്‍, പാശ്ചാത്യ രുചികളുമായി പരമ്പരാഗത മലയാളി പാചകരീതികളുടെ നൂതനമായ സംയോജനത്തിന് പേരുകേട്ട വ്യക്തിയാണ്. നിരവധി അംഗീകാരങ്ങള്‍ പാചക കലയില്‍ നേടിയിട്ടുള്ള ഷെഫ് ജോമോന്‍, പ്രമുഖരായ

സെലിബ്രിറ്റികള്‍ക്ക് ഭക്ഷണം തയ്യാറാക്കുകയും അവരുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുമുണ്ട്.

കോവന്ററിയിലെ ടിഫിന്‍ ബോക്‌സില്‍ ചീഫ് ഷെഫായ ജോമോന്‍, കേരളത്തിന്റെ ഭക്ഷ്യപൈതൃകം ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്തില്‍ എന്നും ശ്രദ്ധാലുവും കൂടിയാണ്. ഭാവി തലമുറകള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്‌ക്കാരം എന്നിവ സ്‌കൂള്‍ തലം മുതല്‍ പഠന വിഷയമായി ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രോജക്റ്റ് അവതരണത്തില്‍ ഊന്നിപ്പറയും.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions