അസോസിയേഷന്‍

യുക്മ - ലൈഫ് ലൈന്‍ വെയിത്സ് റീജിയണല്‍ കലാമേള യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും; സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥി

പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ റീജിയണല്‍ കലാമേള ഇന്ന് വെയിത്സിലെ ന്യൂപോര്‍ട്ട് സെന്റ് ജൂലിയന്‍സ് ഹൈസ്‌കൂളില്‍ അരങ്ങേറുന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ കലാമേള ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, മുന്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിന്‍, സൌത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, ഈസ്റ്റ് ആംഗ്‌ളിയ റീജിയന്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്ജ്, വെയില്‍സ് റീജിയണല്‍ ഭാരവാഹികള്‍, റീജിയണിലെ അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ചേരുന്ന സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. കലാമേള ഏറ്റവും ഭംഗിയായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

ഒരു പതിറ്റാണ്ടിന് ശേഷം വെയിത്സില്‍ മടങ്ങിയെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കുവാന്‍ ഒരുങ്ങുകയാണ് വെയിത്സ് മലയാളികള്‍. ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്നതിന് വിവിധ അംഗ അസ്സോസ്സിയേഷനുകളില്‍ നിന്ന് ഇതിനോടകം ഇരുന്നൂറിലേറെ മത്സരാര്‍ത്ഥികള്‍ പേര് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

ന്യൂപോര്‍ട്ട് സെന്റ് ജൂലിയന്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്ന റീജിയണല്‍ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയാക്കി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്ന വെയിത്സ് റീജീയണല്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട സഹായ സഹകരണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റും ദേശീയ കലാമേള കണ്‍വീനറുമായ വര്‍ഗ്ഗീസ് ഡാനിയല്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, റീജിയണില്‍ നിന്ന് തന്നെയുള്ള ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ സമിതി ഒന്നടങ്കം വെയിത്സ് റീജിയണല്‍ കമ്മിറ്റിയോടൊപ്പമുണ്ട്.

വെയിത്സ് റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിന്‍, സെക്രട്ടറി ഷെയ്‌ലി തോമസ്, ട്രഷറര്‍ ടോംബിള്‍ കണ്ണത്ത്, ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജോബി മാത്യു, വൈസ് പ്രസിഡന്റ് പോളി പുതുശ്ശേരി, ജോയിന്റ് സെകട്ടറി ഗീവര്‍ഗ്ഗീസ് മാത്യു, ജോയിന്റ് ട്രഷറര്‍ സുമേഷ് ആന്റണി, സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ സാജു സലിംകുട്ടി, പി.ആര്‍.ഒ. റിയോ ജോണി, റീജിയണിലെ അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികളായ തോമസ്‌കുട്ടി ജോസഫ്, തോമസ് ഒഴുങ്ങാലില്‍, രതീഷ് രവി, ലിജോ വി തോമസ്, ബിജു പോള്‍, അലന്‍ പോള്‍ പുളിക്കല്‍, ആന്‍സ് ജോസഫ്, ജെസ്സി തോമസ്, അഭിലാഷ് കുമാര്‍, രാജില്‍ രാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ഒരുക്കങ്ങളാണ് കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ചെയ്തിരിക്കുന്നത്.

കേരളീയ കലകളുടെ പകര്‍ന്നാട്ടങ്ങള്‍ നേരില്‍ കണ്ടാസ്വദിക്കുന്നതിനും മത്സരാര്‍ത്ഥികളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവന്‍ വെയിത്സ് മലയാളികളും ഇന്ന് ന്യൂപോര്‍ട്ടിലെ സെന്റ്.ജൂലിയന്‍സ് ഹൈസ്‌കൂളില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. നീണ്ട കാലയളവിന് ശേഷം വെയിത്സ് റീജിയണില്‍ നടക്കുന്ന കലാമേളയ്ക്ക് മുഴുവന്‍ വെയിത്സ് മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിയും വെയിത്സ് റീജിയണല്‍ കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു.


  • ഐഒസി യുകെ കേരള ചാപ്റ്റര്‍ സറേ റീജിയന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു; ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച
  • മന്ത്രി റോഷി അഗസ്റ്റിന്‍ യുകെയില്‍; ആദ്യ പരിപാടി ലെസ്റ്ററില്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions