നാട്ടുവാര്‍ത്തകള്‍

പീഡനവീരന്‍ ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും

ഡല്‍ഹിയിലെ ഒരു ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദയുടെ ഫോണില്‍നിന്ന് സ്ത്രീകളുമൊത്തുള്ള നിരവധി ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തി. ചാറ്റുകളില്‍ ബാബ വിവിധ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ചൈതന്യാനന്ദ സരസ്വതി തന്റെ രണ്ട് വനിതാ സഹായികളോടൊപ്പം ഇരകളെ ഭീഷണിപ്പെടുത്തുകയും അയച്ച അശ്ലീല സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എയര്‍ഹോസ്റ്റസുമാരുമൊത്തുള്ള ബാബയുടെ ഒന്നിലധികം ഫോട്ടോകളും സ്ത്രീകളുടെ ഡിസ്പ്ലേ ചിത്രങ്ങളുടെ(ഡിപി) സ്‌ക്രീന്‍ഷോട്ടുകളും ഫോണില്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായി നിയമിതനായ സമയത്ത് ഇയാള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായും ആരോപണമുണ്ട്.

ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെയ്ത പ്രവര്‍ത്തികളില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തെളിവുകള്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴും ചൈതന്യാനന്ദ പലതവണ നുണ പറഞ്ഞതായും പോലീസ് പറഞ്ഞു. രേഖകളും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ മാത്രമാണ് ഇയാള്‍ മനസ്സില്ലാമനസ്സോടെ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. തെളിവെടുപ്പിനായി ഇയാളെ തിങ്കളാഴ്ച കാമ്പസിലേക്ക് കൊണ്ടുപോയിരുന്നു. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ചൈതന്യാനന്ദയെ ഞായറാഴ്ച ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions