ബിസിനസ്‌

പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍


നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് ഭവന വിപണി. ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തല്‍.

ആഗസ്റ്റ് അവസാനത്തോടെ നികുതികള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയ 20 ശതമാനം ആളുകളും പിന്‍വലിഞ്ഞതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സമ്മതിക്കുന്നു. 500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താന്‍ ചാന്‍സലര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന.

കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം നേടുന്നവര്‍ക്കും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വാടക കൈപ്പറ്റുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെ കൊണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് അടപ്പിക്കാനും റീവ്‌സ് തയ്യാറായേക്കും.

ഈ അഭ്യൂഹങ്ങളുടെ ഫലമായി 500,000 പൗണ്ടിന് മുകളില്‍ മൂല്യുള്ള വീടുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവ് നേരിട്ടതായി സൂപ്ല പറയുന്നു. ക്രിസ്മസിന് മുന്‍പ് പുതിയ വീട് വാങ്ങാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിപണിയുടെ പ്രതീക്ഷിക്കുന്നത്.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions