സിനിമ

അടൂരിന്റെ പടത്തില്‍ അഭിനയിക്കാത്തതിനാല്‍ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി; പരിഹാസവുമായി നടന്‍ ബൈജു

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നടന്‍ ബൈജു സന്തോഷ്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ ബൈജുവിന്റെ കമന്റ്. മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മലയാളം വാനോളം, ലാല്‍സലാം എന്ന ചടങ്ങിലെ അടൂരിന്റെ പ്രസംഗശകലവും അദ്ദേഹം മുന്‍പ് മോഹന്‍ലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ചേര്‍ത്തുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോക്ക് കമന്റായാണ് ബൈജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

തന്നെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണന് മോഹന്‍ലാല്‍ മറുപടി നല്‍കുന്നു എന്ന രീതിയിലുള്ള വീഡിയോക്കാണ് ബൈജു സന്തോഷ് കമന്റ് ചെയ്തത്. ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതുകൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി എന്നാണ് ബൈജുവിന്റെ കമന്റ്. നിരവധി പേര്‍ ബൈജുവിന് പിന്തുണയുമായെത്തി.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions