നാട്ടുവാര്‍ത്തകള്‍

ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത നാവിക അഭ്യാസമായ 'കൊങ്കണ്‍-25'ക്ക് തുടക്കം


മുംബൈ: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന 'കൊങ്കണ്‍-25' നാവിക അഭ്യാസത്തിന് തുടക്കമായി. നാവിക സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസത്തില്‍ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വേല്‍സും നയിക്കുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പാണ് പങ്കെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുന്ന അവസരത്തില്‍ അഭ്യാസം പുരോഗമിക്കുന്നതും ശ്രദ്ധേയമാണ്. 2004 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കൊങ്കണ്‍ അഭ്യാസത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് പങ്കുചേരുന്നത്.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത സമുദ്രക്രമം ഉറപ്പാക്കല്‍, തന്ത്രപരമായ നാവിക സഹകരണം, സമുദ്ര ഭീഷണികളെ നേരിടല്‍, വിവരങ്ങള്‍ പരസ്പരം പങ്കുവെക്കല്‍ എന്നിവയാണ് 'കൊങ്കണ്‍-25' നാവിക അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions