പ്രവാസി ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ നാഷണല്‍ കാലമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 4നു അവസാനിച്ച രജിസ്ട്രേഷന്‍ കഴിഞ്ഞപ്പോള്‍ കലാമത്സരങ്ങളില്‍ മിറ്റുരക്കാന്‍ എത്തുന്നത് 400 ഇല്‍ പരം മത്സാര്‍ത്ഥികള്‍ ആണ്. കലാമേളക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ നടക്കുന്നു. കലാമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നോര്‍ത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന വിഗന്‍ മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു വരുന്നു.
ഷാജി വരാക്കുടി ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ ആയി എബ്രഹാം കുംബ്ലാനിക്കലിനെയും, കലാമേള കണ്‍വീനര്‍ ആയി രാജീവ് സി.പി യുടെയും നേതൃത്വത്തില്‍ വിപുലമായ കലാമേള കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നു.
കലാമേള കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ :
ജനറല്‍ കോര്‍ഡിനേറ്റര്‍മാര്‍ : സനോജ് വര്‍ഗീസ്, ബിനോജ് ചിറത്തറ.
ജോയിന്റ് കോര്‍ഡിനേറ്റര്‍മാര്‍: ജെറിന്‍ ജോസ്, ജില്‍സണ്‍ ജോസഫ്, തോമസ് മാത്യു.
സ്വാഗതസംഘം: അഭി പുതിയവളപ്പില്‍, പ്രിന്‍സി നോവിനോ, സോണിയ ജോസ്.
രജിസ്‌ട്രേഷന്‍ കമ്മിറ്റി: സിജോ വര്‍ഗീസ്, രാജീവ് സി.പി, സിന്റോ കുര്യന്‍.
സാമ്പത്തികം: ഷാരോണ്‍ ജോസഫ്, ജോബി ജോസഫ്, അനില്‍ ഹരി, ജിതിന്‍ ജെയിംസ്
ഓഫീസ് ഇന്‍ചാര്‍ജ്: കുര്യന്‍ ജോര്‍ജ്, ബിജു പീറ്റര്‍
വെല്‍ഫെയര്‍ കമ്മിറ്റി: ജെറിന്‍ ജോസ്, ബിജോയ് തോമസ്, സജി പി.പി, ജോസഫ് പീറ്റര്‍.
ഗ്രീന്റൂം മാനേജര്‍മാര്‍: അശ്വതി പ്രസന്നന്‍, ജിലി ജേക്കബ്, സിന്റോ കുര്യന്‍.
പ്രഥമശുശ്രൂഷ: പ്രിന്‍സി നോവിനോ, ശ്രീലക്ഷ്മി മിഥുന്‍, സോണിയ ജോസ്
സ്റ്റേജ് കോഓര്‍ഡിനേറ്റര്‍: ഷീജോ വര്‍ഗീസ്.
സ്റ്റേജ് മാനേജര്‍മാര്‍: ജെറിന്‍ ജോസ്, ജില്‍സണ്‍ ജോസഫ്, ബിനോയി മാത്യു, ജാക്സണ്‍ തോമസ്, ശ്രീലക്ഷ്മി മിഥുന്‍, സജി പിപി, ജിലി ജേക്കബ്, ജിതിന്‍ ജെയിംസ്, ജോസഫ് പീറ്റര്‍, അനു സൈമണ്‍.
മീഡിയ കോ ഓര്‍ഡിനേറ്റേഴ്സ്: അലക്സ് വര്‍ഗീസ്, അനില്‍ ഹരി, ജനീഷ് കുരുവിള, ബിനു തോമസ്
അപ്പീല്‍ കമ്മിറ്റി: അലക്സ് വര്‍ഗീസ്, ഷാജി വരാക്കുടി, സനോജ് വര്‍ഗീസ്.
കലാമേളയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി വരാക്കുടി, ജനറല്‍ സെക്രട്ടറി സനോജ് വര്‍ഗീസ്, ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ രാജീവ് സിപി ട്രെഷറര്‍ ഷാരോണ്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
റീജിയണല്‍ തലത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും ആണ് നവംബര്‍ ഒന്നിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.കലാമേളക്ക് മാറ്റ് കൂട്ടുന്നതിന് വിപുലമായ ഭക്ഷണശാല ദിവസം മുഴുവന്‍ വേദിയില്‍ പ്രവര്‍ത്തിക്കുന്നതായി രിക്കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Venue:Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളെ സമീപിക്കുക
രാജീവ് - +44 757 222752
സനോജ് വര്‍ഗീസ് - +44 7411 300076
ഷാജി വാരകുടി - +44 7727 604242