നാട്ടുവാര്‍ത്തകള്‍

തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം വീടിന് പിറകില്‍

കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ ഇവരുടെ വീടിന് പിറകിലായാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റൂമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ലീന ജോസും ഭര്‍ത്താവും രണ്ടുമക്കളും ഭര്‍തൃപിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ഒരു മകനൊഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. കോട്ടയം മെഡി. കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകന്‍ കടയടച്ച് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ലീന ജോസ് വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് മാതൃഭൂമി

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions