ചരമം

റീന സാബുവിന് വിടയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച


ഒരുമാസം മുമ്പ് അന്തരിച്ച ഈസ്റ്റ് ബോണിലെ മലയാളി നഴ്സ് റീനാ സാബുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. ഈസ്റ്റ് ബോണിലെ ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ചില്‍ രാവിലെ 9.45നാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണിയോടെ മലയാളം കുര്‍ബാനയും 11.15ന് പൊതുദര്‍ശനവും 12.45ന് ക്ലോസിംഗ് പ്രയറും ഒരു മണിയ്ക്ക് പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. 1.30ഓടെയാണ് ഈസ്റ്റ്‌ബോണിലെ ലാംഗ്വിനി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക.

ചര്‍ച്ചില്‍ വളരെ കുറച്ച് വാഹനപാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാത്രം ഉള്ളതിനാല്‍ റോഡരികിലും അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഇരവിമംഗലം പൂതകരിയില്‍ സാബുവിന്റെ ഭാര്യ റീന സാബു(54)വിടവാങ്ങിയത്. സോബിന്‍ സാബു, സിംനാ സാബു, ലെന സാബു എന്നിവര്‍ മക്കളാണ്. മരുമകള്‍: അനബെല്‍. കരിങ്കുന്നം കുഴിപ്പാറക്കല്‍ കുടുംബാംഗമാണ് റീന. കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ്ബോണില്‍ താമസിക്കുകയായിരുന്നു. റീനയും കുടുംബവും. ഇംഗില്‍വുഡ് നഴ്സിംഗ് ഹോമിലാണ് റീന സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നത്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions