അസോസിയേഷന്‍

തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) കേരള ചാപ്റ്റര്‍ വോളന്റിയര്‍മാര്‍ക്ക് ബോള്‍ട്ടന്‍ കൗണ്‍സിലിന്റെ അഭിനന്ദനം

ബോള്‍ട്ടന്‍: ഗാന്ധിജയന്തി ദിനത്തില്‍ ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ വോളന്റിയര്‍മാരെ അഭിനന്ദിച്ചു ബോള്‍ട്ടന്‍ കൗണ്‍സില്‍ പ്രതിനിധി അഭിനന്ദനക്കത്ത് നല്‍കി.

ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തിയ 'സേവന ദിന'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാര്‍ പങ്കെടുത്തു. ബോള്‍ട്ടന്‍ സൗത്ത് & വാക്ക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി സേവന ദിനത്തിന്റെയും 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സേവന ദിന'ത്തില്‍ ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാര്‍ കെ വി, ജേക്കബ് വര്‍ഗീസ്, ഫ്രബിന്‍ ഫ്രാന്‍സിസ്, ബേബി ലൂക്കോസ്, സോജന്‍ ജോസ്, റോബിന്‍ ലൂയിസ്, അമല്‍ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിന്‍ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്‌കാനിയ റോബിന്‍, സോബി കുരുവിള എന്നിവര്‍ സജീവ പങ്കാളികളായി.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions