നാട്ടുവാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: കേരളത്തിലെ ഉന്നതര്‍ക്കും പങ്കെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

സ്വര്‍ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരുണ്ട്. തനിക്ക് വലിയ ലാഭമുണ്ടായിട്ടില്ലെന്നും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തി. പോറ്റിയുടെ മൊബൈല്‍, ലാപ്‌ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം. അതേസമയം പോറ്റിക്ക് വേണ്ടി ഉടന്‍ അഭിഭാഷകന്‍ ജോയിന്റ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസില്‍ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. പോറ്റി സ്വര്‍ണ്ണക്കൊള്ളയില്‍ നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.


  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions