ചരമം

രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ അയര്‍ലന്റ് മലയാളി പെരിയാറില്‍ മരിച്ച നിലയില്‍

അയര്‍ലന്റിലെ ആശുപത്രിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അങ്കമാലി തച്ചില്‍ ലിസോ ദേവസി(48)യെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയാറിലെ ഉളിയന്നൂര്‍ കടവിലാണ് ലിസോ ദേവസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പാണ് ലിസോ ദേവസി അവധിയ്ക്ക് നാട്ടില്‍ എത്തിയത്. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തുന്നത്.

ദേവസിയുടെയും മേരിയുടെയും മകനാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടക്കും. ഭാര്യ: ചുള്ളി തിരുതനത്തില്‍ ലിന്‍സി (നഴ്‌സ്, അയര്‍ലന്‍ഡ്). മക്കള്‍: നിഖിത, പാട്രിക്.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions