പലരെയും പോലെ ചെറുപ്പം മുതല്‍ തന്നെ ഒരു നടിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നടി മീര നന്ദന്‍. ദി മജ്‌ലിസ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. റേഡിയോ ജോക്കി എന്നത് തന്റെ ദീര്‍ഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു.
'ഞാന്‍ കലയെ സ്നേഹിക്കാന്‍ തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയും സ്നേഹിക്കാന്‍ തുടങ്ങി’ നടി വെളിപ്പെടുത്തി. ‘ഒരിക്കല്‍, ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, കരീന കപൂറിനേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ ഏറ്റവും മികച്ച ആര്‍ജെക്ക് ലഭിച്ചു. ആ അനുഭവം എനിക്ക് വേണം'- മീര കൂട്ടിച്ചേര്‍ത്തു.
ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദന്‍. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ കൂട്ടത്തിലേക്ക് മീര ഇടം നേടി
പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര റേഡിയോ ജോക്കിയായാണ് തന്റെ കരിയര്‍ മീര മുന്നോട്ട് കൊണ്ടുപോയത്. ശേഷം ലണ്ടനില്‍ നിന്നുള്ള മലയാളിയായ ശ്രീജുവുമായി കഴിഞ്ഞ വര്‍ഷം മീരയുടെ വിവാഹവും കഴിഞ്ഞു.