സിനിമ

നടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് പണി കിട്ടി ഉദയനിധി സ്റ്റാലിന്‍

തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പിടിയിലാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ റീപോസ്റ്റ് ചെയ്തതാണ് ഉദയനിധിക്ക് പിണഞ്ഞ അബദ്ധം. നിമിഷ നേരം കൊണ്ടാണ് ഉദയനിധിയുടെ ഈ റീപോസ്റ്റ് വൈറലായത്. പിന്നാലെ നടനെ കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് ഉയരുന്നത്.

ഉദയനിധിക്ക് 'എന്‍' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന നടിമാരോട് വലിയ പ്രിയമാണെന്നും ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യണ്ടേ എന്നുമാണ് കമന്റുകള്‍ വരുന്നത്. നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള നടി ഇതോടെ തമിഴകം മുഴുവന്‍ ശ്രദ്ധേയയായി.

ഇതിന് പിന്നാലെ നിവാഷിയ്‌നിയുടെ മറ്റു ചിത്രങ്ങളിലും ഉദയനിധിയുടെ സ്റ്റിക്കറുകള്‍ കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. നടിയുടെ പല പോസ്റ്റുകള്‍ക്കും ഇതിന് ശേഷം വലിയ റീച്ച് ആണ് ഉണ്ടാകുന്നത്. അതേസമയം റീപോസ്റ്റ് ഉദയനിധി പിന്‍വലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ഉദയനിധിയുടെ പക്കല്‍ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ബിഗ് ബോസ് സീസണ്‍ 6ലെ മത്സരാര്‍ഥിയായിരുന്നു നിവാഷിയ്നി. ‘ബൂമറാങ്’ എന്നൊരു തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions