ചരമം

കെന്റില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍: ഞെട്ടലില്‍ പ്രിയപ്പെട്ടവര്‍

യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി കെന്റില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണം. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുന്‍(28) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്.

യുകെയില്‍ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം നാട്ടിലുള്ളവരെ വിവരം അറിയിച്ചത്. അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വീട്ടില്‍ അറിയിച്ചത്.

മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എസക്‌സില്‍ എംഎസ് പഠനത്തിനായി അര്‍ജുന്‍ എത്തിയത്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍.

സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായുള്ള തുടര്‍ നടപടി ക്രമങ്ങള്‍ക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions