നാട്ടുവാര്‍ത്തകള്‍

യുവതിയെ പീഡിപ്പിച്ച് രണ്ടുകോടി രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തയാള്‍ പിടിയില്‍

കളമശ്ശേരി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും രണ്ടുകോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തയാള്‍ പോലീസ് പിടിയിലായി. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസര്‍കോട് കൊളഹൂര്‍ വരികുളം വീട്ടില്‍ പ്രദീപ്കുമാറാ (43) ണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

ഇടപ്പള്ളിയില്‍ ഇയാള്‍ നടത്തിയിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാനുള്ള ലൈസന്‍സുണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

ഇയാള്‍ 2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെ 78 ഉദ്യോഗാര്‍ഥികളില്‍ നിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങള്‍ക്കായി 4,50,000 രൂപയും തട്ടിയെടുത്തു. 2023 സെപ്റ്റംബറില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions