വിദേശം

2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്

ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് വെരിഫൈഡ് എയര്‍ ട്രാവല്‍ അവാര്‍ഡ്‌സില്‍ ഈ വര്‍ഷത്തെ മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി ദുബായ് ആസ്ഥാനമായി എമിറേറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. യുകെ മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട എയര്‍ലൈന്‍ കൂടിയാണ് എമിറേറ്റ്‌സ്.

ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച നിരവധി പുരസ്‌കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും ഒപ്പം എമിറേറ്റ്‌സിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആണിത്. കൂടാതെ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫസ്റ്റ് ക്ലാസ്, ഏറ്റവും മികച്ച എയര്‍ലൈന്‍ ലോഞ്ച് എന്നീ വിഭാഗങ്ങളിലും എമിറേറ്റ്‌സ് ഒന്നാമത് എത്തിയിട്ടുണ്ട്.

സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍, ആഡംബര യാത്രാ ഉപദേഷ്ടാക്കള്‍, ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് ഇന്‍സ്പെക്റ്റര്‍മാര്‍ എന്നിവര്‍ നടത്തുന്ന വിശകലനങ്ങളിലൂടെയാണ് ഫോര്‍ബ്‌സ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9,000 പേരാണ് ഈ വര്‍ഷത്തെ സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ ഭാഗഭാക്കായത്. ഏറ്റവും മികച്ച യാത്രാനുഭവമാണ് എമിറേറ്റ്‌സ് നല്‍കുന്നത് എന്നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫോര്‍ബ്‌സ് പ്രതിനിധികള്‍ പറഞ്ഞത്.

2025 ലെ ടൈംസ് ആന്‍ഡ് സണ്‍ഡേ ടൈംസ് ട്രാവല്‍ അവാര്‍ഡുകളിലും മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എമിറേറ്റ്‌സ് തന്നെയായിരുന്നു.

  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions