സിനിമ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; 10 അവാര്‍ഡുകളുമായി മഞ്ഞുമ്മല്‍ ബോയ്‌സ്, മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനായപ്പോള്‍ മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.

ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച ഗായികയുമായി. ടൊവീനോ തോമസും ആസിഫ് അലിയും അഭിനയമികവിന് പ്രത്യേക ജൂറി പരാമര്‍ശം നേടി.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

അവാര്‍ഡുകള്‍ :

മികച്ച നടന്‍ : മമ്മൂട്ടി - ഭ്രമയുഗം
മികച്ച നടി : ഷംല ഹംസ - ഫെമിനിച്ചി ഫാത്തിമ
മികച്ച സിനിമ : മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച രണ്ടാമത്ത സിനിമ : ഫെമിനിച്ചി ഫാത്തിമ
മികച്ച സംവിധായകന്‍ : ചിദംബരം - മഞ്ഞുമ്മല്‍ ബോയ്‌സ്

പ്രത്യേക ജൂറി പരാമര്‍ശം : പാരഡൈസ്
സ്ത്രീ/ട്രാന്‍ജെന്‍ഡര്‍ വിഭാഗം : പായല്‍ കപാഡിയ
മികച്ച വിഷ്വല്‍ എഫക്ട്: എആര്‍എം
മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ
ജനപ്രിയ ചിത്രം : പ്രേമലു
മികച്ച നൃത്തസംവിധാനം : ബൊഗെയ്ന്‍വില്ല
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : സയനോര, ബറോസ്
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ഫാസി വൈക്കം, ബറോസ്
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : റോണക്‌സ് സേവ്യര്‍, ബൊഗെയ്ന്‍വില്ല, ഭ്രമയുഗം
മികച്ച കളറിസ്റ്റ് : ശ്രീ വാര്യര്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല
മികച്ച ശബ്ദരൂപകല്‍പന : ഷിജിന്‍ മെല്‍വിന്‍, അഭിഷേക് നായര്‍ - മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ശബ്ദമിശ്രണം : ഷിജിന്‍ മെല്‍വിന്‍
മികച്ച സിങ്ക് സൗണ്ട് : അജയന്‍ - പണി
മികച്ച വസ്ത്രാലാങ്കരം : സമീറ സനീഷ്
മികച്ച എഡിറ്റര്‍ : സൂരജ് ഇഎസ് - കിഷ്‌കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക : സെബ ടോമി - അംഅ
മികച്ച പിന്നണി ഗായകന്‍ : കെഎസ് ഹരിശങ്കര്‍ - എആര്‍എം
മികച്ച പശ്ചാത്തല സംഗീതം : ക്രിസ്റ്റോ സേവ്യര്‍ - ഭ്രമയുഗം
മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം - ബൊഗെയന്‍വില്ല
മികച്ച ഗാനരചയിതാവ് : വേടന്‍ - മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) : ലാജോ ജോസ്, അമല്‍ നീരദ് - ബൊഗെയ്ന്‍വില്ല
മികച്ച തിരക്കഥാകൃത്ത് : ചിദംബരം - മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ഛായാഗ്രഹാകന്‍ : ഷൈജു ഖാലിദ് - മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച കഥാകൃത്ത് : പ്രസന്ന - പാരഡൈസ്
മികച്ച സ്വഭാവ നടി : ലിജോമോള്‍ ജോസ് - നടന്ന സംഭവം
മികച്ച സ്വഭാവ നടന്‍ : സൗബിന്‍ ഷാഹിര്‍ - മഞ്ഞുമ്മല്‍ ബോയ്‌സ്
സിദ്ധാര്‍ത്ഥ് ഭരതന്‍ - ഭ്രമയുഗം
പ്രത്യേകജൂറി പരാമര്‍ശം : ജ്യോതിര്‍മയി - ബൊഗെയ്ന്‍വില്ല
ദര്‍ശന രാജേന്ദ്രന്‍ -പാരഡൈസ്
ടൊവിനോ - എആര്‍എം

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions