നാട്ടുവാര്‍ത്തകള്‍

ദൈവം ജീവന്‍ രക്ഷിച്ചു, പക്ഷെ... എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് മാസങ്ങള്‍ക്ക് ശേഷവും സാധാരണ ജീവതത്തിലേക്ക് മടങ്ങാന്‍ കഴിയാതെ വിശ്വാസ്

ജൂണ്‍ മാസത്തില്‍ അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 241 പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തി ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

താന്‍ ജീവനോടെ ഇരിക്കുന്നത് അത്ഭുതമാണെങ്കിലും, സഹോദരന്റെ മരണം എല്ലാ സന്തോഷങ്ങളും കവര്‍ന്നുവെന്നാണ് അപകടം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് പറയുന്നത്. ഇപ്പോഴും അന്ന് നടന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലെത്തുന്നതിന്റെ ആഘാതം മറികടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വിശ്വാസ്.

ഇതേ വിമാനത്തില്‍ തനിക്കൊപ്പം യാത്ര ചെയ്ത സഹോദരന്‍ അജയും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 'എല്ലാം നഷ്ടപ്പെട്ടു, സന്തോഷവും. ദൈവം ജീവന്‍ തന്നു, പക്ഷെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും കവര്‍ന്നു. കുടുംബം ആകെ തകര്‍ന്ന നിലയിലാണ്. എല്ലാം ബുദ്ധിമുട്ടായി മാറി', വിശ്വാസ് പറയുന്നു.

ലണ്ടനിലേക്കുള്ള ബോയിംഗ് 787-8 ഡ്രീംലൈനര്‍ ടേക്ക് ഓഫിന് പിന്നാലെ അടുത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. വിശ്വാസ് ഒഴികെ ബാക്കിയെല്ലാ യാത്രക്കാരും മരിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions