സിനിമ

ബള്‍ട്ടിയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയ്ന്‍നിഗം

'ബള്‍ട്ടി' എന്ന ഹിറ്റിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം എബി സിനി ഹൗസാണ് നിര്‍മ്മിക്കുന്നത്

തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബള്‍ട്ടി'ക്കു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാന്‍ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷം പൂജ റിലീസായി എത്തി, സൂപ്പര്‍ഹിറ്റായി മാറിയ ആക്ഷന്‍ സിനിമയായ 'ബള്‍ട്ടി' ഒരു നായകനെന്ന നിലയില്‍ ഷെയിന്‍ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ആ സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഷെയിന്‍ പങ്കാളിയാകുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions