നാട്ടുവാര്‍ത്തകള്‍

മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടരെ മൂന്നാമതും മിസോറി മേയര്‍

യുഎസിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി വീണ്ടും മലയാളിയായ റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍.

2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു.

വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന്‍ ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്ലിന്‍, ലിയ എന്നിവരാണ് മക്കള്‍.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions