സിനിമ

യുവാവ് പരാതി പിന്‍വലിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ തല്ലു കേസ് ഹൈക്കോടതി റദ്ദാക്കി

നടി ലക്ഷ്മി മേനോനും സംഘവും യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി പിന്‍വലിക്കുന്നതായി യുവാവ് ഹൈക്കോടതിയെ അറിയിച്ചു.

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കിയത്. നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി.
എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടായതാണ് പ്രശ്‌നങ്ങളുടെ തുടക്കം.ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് കുറുകെയിട്ട് തടഞ്ഞ് നിര്‍ത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.

സംഭവത്തില്‍ മിഥുന്‍ , സോനമോള്‍, അനീഷ് എന്നിവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ നിന്ന് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇവരെയും പ്രതിചേര്‍ത്തു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions