സിനിമ

തന്റെ പേരും ഫോട്ടോയും വച്ച് സമ്മാനപെരുമഴ തട്ടിപ്പ് : ആരും ചെന്ന് പെടരുതേയെന്ന് ഗിന്നസ് പക്രു

സമ്മാനപദ്ധതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പേരും ഫോട്ടോയുംവച്ച് തട്ടിപ്പ് നടക്കുന്നതായും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അഭ്യര്‍ത്ഥിച്ച് ഗിന്നസ് പക്രു. ‘അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് വച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. അതും എന്റെ പേര് വച്ച് ലിങ്ക് കൊടുത്ത് സമ്മാനപെരുമഴ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു എന്നും അഭിനന്ദങ്ങള്‍ എന്നും പറഞ്ഞാണ് സന്ദേശം വരുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കുക, ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്ന് പറഞ്ഞ് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല. ഇത് ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ലിങ്കും കാര്യങ്ങളുമാണ്.

എന്റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. വെല്‍കം ടും ഗിന്നസ് പക്രു എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഇത് കൃത്യമായ സാമ്പത്തിക തട്ടിപ്പാണ്. ആരും ഇതില്‍ ചെന്ന് പെടരുത്. എനിക്ക് യാതൊരു വിധ സമ്മാനപദ്ധതികളോ സോഷ്യല്‍ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ ഒന്നുമില്ല, ദയവ് ചെയ്ത് എല്ലാവരും ശ്രദ്ധിക്കണമെന്നും’ ഗിന്നസ് പക്രു സോഷ്യല്‍മീഡിയിയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions