സിനിമ

വിനായകന്‍ എന്റെ ഗ്ലാമറസ്ഫോട്ടോ ഇട്ടത് അഭിനന്ദനം, പക്ഷേ പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വേദനിപ്പിച്ചു- റിമ കല്ലിങ്കല്‍

വിനായകന്‍ തന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതില്‍ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. മാസങ്ങള്‍ക്ക് മുമ്പായിരുന്നു റിമയുടെ ഒരു ഗ്ലാമറസ് ചിത്രം വിനായകന്‍ പങ്കുവച്ചത്. പതിവ് പോലെ ക്യാപ്ഷനുകള്‍ ഒന്നും ഇല്ലാതെ ആയിരുന്നു വിനായകന്റെ പോസ്റ്റ്. തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ഇങ്ങനെ ചെയ്തത് എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.

'എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടത് എന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റെയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെ ഉണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തു കളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ.''

'അത് അഭിനന്ദനമായിട്ടേ കാണൂ' എന്ന് റിമ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'കമ്മട്ടിപ്പാടം' സിനിമയ്ക്ക് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ല എന്നും റിമ പറയുന്നുണ്ട്. ''കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അത് കഴിഞ്ഞുള്ള വിനായകനെ നേരിട്ട് പരിചയമില്ല.''

'ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല' എന്നാണ് റിമ പറഞ്ഞത്.

അതേസമയം, വിനായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതി നല്‍കിയ യുവതിക്ക് റിമ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ വിനായകനെതിരെ കേസ് എടുത്തിരുന്നു.


  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions