സിനിമ

ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി

നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.' -ഇതാണ് മീരാ വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ ഒരു സെല്‍ഫി ചിത്രവും മീര പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യഭര്‍ത്താവ്. 2005-ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തിനുശേഷം 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ഇവര്‍ക്ക് അരിഹ എന്ന മകനുണ്ട്. ജോണ്‍ കൊക്കനും മീരാ വാസുദേവും 2016-ലാണ് വിവാഹമോചിതരായത്.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഒറ്റയ്ക്ക് ജീവിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിപിന്‍ പുതിയങ്കത്തെ വിവാഹം ചെയ്തത്. വിപിന്‍ ക്യാമറാമാനായ സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2024 ഏപ്രില്‍ 21-ന് കോയമ്പത്തൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തന്മാത്ര ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയും വിവിധ ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായിരുന്നു മീര.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions