നാട്ടുവാര്‍ത്തകള്‍

സ്വര്‍ണക്കള്ളന്മാര്‍ ഒന്നൊന്നായി അകത്തേയ്ക്ക്; പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കുടുക്കിയത് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ അമിത താത്പര്യമെടുത്തത് പത്മകുമാര്‍ ആണെന്നും നടപടി വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയെന്നുമാണ് വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും വാസു നല്‍കി.

താന്‍ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കി. ആ അപേക്ഷ ദേവസ്വം കമ്മീഷണറായ തന്നിലേക്ക് എത്തിപ്പെട്ടു. ഇത് ദേവസ്വം ബോര്‍ഡിലേക്ക് ഫോര്‍വേഡ് ചെയ്യുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് വാസു നല്‍കിയ മൊഴി. ഈ അപേക്ഷയില്‍ അന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാര്‍ പ്രത്യേക താല്പര്യം കാണിച്ചു. നടപടി വേഗത്തിലാക്കാന്‍ താനടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പത്മകുമാര്‍ നിര്‍ദേശം നല്‍കിയെന്നും വാസു പറയുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായിരുന്ന പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions