നാട്ടുവാര്‍ത്തകള്‍

ലണ്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു

കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി നാട്ടിലെത്തിയതിനു പിന്നാലെ അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. ലണ്ടനില്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു.

മൂന്നുവര്‍ഷം മുമ്പ്‌ എത്തിയ സരോജയും ഭര്‍ത്താവും യുകെയില്‍ കഴിഞ്ഞ് വരുകയായിരുന്നു. ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഭാര്യ സരോജയ്ക്കൊപ്പമാണ് ഭര്‍ത്താവും താമസിച്ചിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.

മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം സംഭവിച്ചത്‌.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions