നാട്ടുവാര്‍ത്തകള്‍

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകന്‍ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിയതെന്നു പോലീസ് പറയുന്നു. അനില്‍കുമാറിന്റെ മകന്‍ കഞ്ചാവ്, അടിപിടി കേസുകളില്‍ പ്രതിയാണ്.

ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച ആദര്‍ശ് ലഹരി കേസുകളില്‍ പ്രതിയാണ്. പണത്തെച്ചൊല്ലി ആദര്‍ശും സുഹൃത്ത് റോബിനും അനില്‍കുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മരിച്ച ആദര്‍ശിന് അഭിജിത്ത് പണം നല്‍കാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നല്‍കാനുള്ളത് എന്ന് പോലീസ് പറയുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions