നാട്ടുവാര്‍ത്തകള്‍

തൃശ്ശൂരില്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി അമ്മയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

തൃശ്ശൂര്‍ മുണ്ടൂരില്‍ അമ്മയെ കൊന്ന മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേര്‍ന്ന് കൊല്ലപ്പെട്ടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ (45), കാമുകന്‍ നിതിന്‍ (27) എന്നിവര്‍ പൊലീസിന്റെ പിടിയിലായി. സ്വര്‍ണാഭരണങ്ങള്‍ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകള്‍ ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്‌മോര്‍ട്ടത്തിലാണ്.

തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ അയല്‍വാസി നിതിന്‍ തന്നെയാണ്. കഴുത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത് എന്ന് അയല്‍വാസി പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോള്‍ കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. പ്രതി നിതിന്‍ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയാറായി നില്‍ക്കുകയായിരുന്നു എന്നും അയല്‍വാസി പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിതിന്‍ ഇവരുടെ അയല്‍വാസിയാണ്. ഇയാള്‍ അവിവാഹിതനാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions